Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : El Ruha

ഏ​ല്‍​റൂ​ഹാ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ തുടങ്ങി

കോ​​​ഴി​​​ക്കോ​​​ട്: മൂ​​​ന്നാ​​​മ​​​ത് ഏ​​​ല്‍​റൂ​​​ഹാ ബൈ​​​ബി​​​ള്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ക​​​ട​​​ലു​​​ണ്ടി കാ​​​ല്‍​വ​​​രി ഹി​​​ല്‍​സി​​​ലു​​​ള്ള ഏ​​​ല്‍​റൂ​​​ഹാ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ സി​​​എം​​​ഐ സെ​​​ന്‍റ് പോ​​​ള്‍​സ് ഹൗ​​​സ് അ​​​ധി​​​പ​​​ന്‍ ഫാ. ​​​റി​​​ജോ പ​​​യ്യ​​​പ്പി​​​ള്ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​റാ​​​ഫേ​​​ല്‍ കോ​​​ക്കാ​​​ട​​​ന്‍, ഫാ. ​​​ജോ​​​സ​​​ഫ് പ​​​ര​​​ത്ത​​​പ്പ​​​ള്ളി, ക​​​ണ്‍​വീ​​​ന​​​ര്‍ ബ്ര​​​ദ​​​ര്‍ കെ.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 10.30 വ​​​രെ നൊ​​​വേ​​​ന, ജ​​​പ​​​മാ​​​ല, കു​​​രി​​​ശി​​​ന്‍റെ വ​​​ഴി തു​​​ട​​​ങ്ങി​​​യ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്ക് ഫാ. ​​​ജോ​​​സ​​​ഫ് പ​​​ര​​​ത്ത​​​പ്പ​​​ള്ളി കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. 10.30 മു​​​ത​​​ല്‍ 12.30 വ​​​രെ ബ്ര​​​ദ​​​ര്‍ ജോ​​​ണ്‍ ആ​​​ന്‍റ​​​ണി വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി. തു​​​ട​​​ര്‍​ന്ന് ഫാ. ​​​റാ​​​ഫേ​​​ല്‍ കോ​​​ക്കാ​​​ട​​​ന്‍റെ കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ ദി​​​വ്യ​​​ബ​​​ലിയും വാ​​​ഹ​​​ന​ വെ​​​ഞ്ചരി​​​പ്പും ദി​​​വ്യ​​​കാ​​​രു​​​ണ്യ വി​​​ടു​​​ത​​​ല്‍ ആ​​​രാ​​​ധ​​​ന​​​യും ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ദ​​​ക്ഷി​​​ണ​​​വും ന​​​ട​​​ത്തി.

17 വ​​​രെ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ക​​​ണ്‍​വ​​​ന്‍​ഷ​​​നി​​​ല്‍ വൈ​​​ദി​​​ക മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രും പ്ര​​​മു​​​ഖ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​രാ​​​യ ബ്ര​​​ദ​​​ര്‍ ഷാ​​​ജ​​​ന്‍ ആ​​​ല​​​പ്പു​​​ഴ, ഫാ.​ ​​റി​​​ജോ പ​​​യ്യ​​​പ്പ​​​ള്ളി, ഫാ. ​​​റാ​​​ഫേ​​​ല്‍ കോ​​​ക്കാ​​​ട​​​ന്‍, ബ്ര​​​ദ​​​ര്‍ സാ​​​ബു ആ​​​റു​​​തൊ​​​ട്ടി​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ക്കും.

ക​​​ണ്‍​വ​​​ന്‍​ഷ​​​നി​​​ല്‍ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ, രോ​​​ഗ​​​ശാ​​​ന്തി​​​ശു​​​ശ്രൂ​​​ഷ, സ്പി​​​രി​​​ച്വ​​​ല്‍ ഷെ​​​യ​​​റിം​​ഗ്, അ​​​നു​​​താ​​​പ​​​ശു​​​ശ്രൂ​​​ഷ, ജ​​​പ​​​മാ​​​ല, വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന, വി​​​ടു​​​ത​​​ല്‍ ആ​​​രാ​​​ധ​​​ന, വെ​​​ഞ്ച​​രി​​​പ്പ്, അ​​​ഭി​​​ഷേ​​​ക ആ​​​രാ​​​ധ​​​ന, ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ദ​​​ക്ഷി​​​ണം എ​​​ന്നി​​​വ എ​​​ല്ലാ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ന​​​ട​​​ത്തും. വി​​​ദൂ​​​ര​​​ത്തു​​​നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ര്‍​ക്ക് താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​വും പോ​​​യി​​​വ​​​രു​​​ന്ന​​​തി​​​ന് വാ​​​ഹ​​​ന​​​സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​ണ്ട്.ഇ​​​ന്ന് പ്ര​​​മു​​​ഖ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ക​​​ന്‍ ബ്ര​​​ദ​​​ര്‍ ഷാ​​​ജ​​​ന്‍ ആ​​​ല​​​പ്പു​​​ഴ ക്ലാ​​​സെ​​​ടു​​​ക്കും.

Latest News

Corehub Up